ഡല്‍ഹി: മുത്തലാഖിനെതിരെ ആര്‍എസ്എസ് അനുകൂല സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് നടത്തിയ ഒപ്പ് ശേഖരണത്തില്‍ ഇതുവരെ പങ്കാളിയായത്, പത്ത് ലക്ഷത്തിലധികം മുസ്ലീം സ്ത്രീകള്‍. മുത്തലാഖിനെതിരെ മുസ്ലിം വനിതകളില്‍ പ്രകടമാകുന്ന എതിര്‍പ്പാണ് ഒപ്പുകളായി മാറിയതെന്ന് എംആര്‍എം വിലയിരുത്തുന്നു.
യുപി തെരഞ്ഞെടുപ്പില്‍ മുത്തലാഖിനെതിരായ വികാരം ബിജെപിക്ക് അനുകൂലമായി പ്രതിഫലിച്ചു എന്ന വിലയിരുത്തലിനിടെയാണ് ആര്‍എസ്എസ് അനുകൂല ന്യൂനപക്ഷ സംഘടന ഒപ്പ് ശേഖരണം സംഘടിപ്പിച്ചത്. മുത്തലാഖ് നിരോധിക്കണമെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് ആഹ്വാനം ചെയ്തും മുത്തലാഖ് സമൂഹത്തെ നശിപ്പിക്കുന്ന വിപത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post