ഡല്‍ഹി: പാക്കിസ്ഥാനില്‍ നിന്നും കാണാതായ ഇന്ത്യന്‍ സൂഫി പുരോഹിതരുമായി ഫോണില്‍ സംസാരിച്ചുവെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇവരെ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു.
നിസാമുദ്ദീന്‍ ദര്‍ഗമേധാവിയും സോഹദരനും പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കസ്റ്റഡിയിലാണെന്ന് റിപ്പോര്‍ട്ട്.
മാര്‍ച്ച് എട്ടിനാണ് ഡല്‍ഹിയിലെ നിസ്സാമുദ്ദീന്‍ ദര്‍ഗയിലെ രണ്ട് സൂഫി പുരോഹിതര്‍ പാകിസ്ഥാനിലേയ്ക്ക് പോയത്. ലാഹോര്‍ വിമാനത്താവളത്തില്‍വെച്ച് ഇവരെ കാണാതാവുകയായിരുന്നു. ഇവരെ പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐ തട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Discussion about this post