തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് ക്ഷണിച്ച ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മനസിന് നന്ദി അറിയിച്ച് മുന്‍ധനമന്ത്രി കെ.എം.മാണി രംഗത്ത്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാണി.
യുഡിഎഫ് നന്നായി വരുന്നതില്‍ സന്തോഷം. പക്ഷേ ഉടന്‍ തിരിച്ചു പോക്കില്ല. കെസിഎം പിന്തുണ കുഞ്ഞാലിക്കുട്ടിയ്ക്ക് മാത്രമാണെന്നും മാണി വ്യക്തമാക്കി.
മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പാര്‍ട്ടി പിന്തുണ നല്‍കുന്നത് മുസ്ലിം ലീഗുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായുള്ള അടുപ്പംകൊണ്ടാണ്. ഈ പിന്തുണ യുഡിഎഫിനുള്ളതായി ആരും തെറ്റിദ്ധരിക്കരുത്. യുഡിഎഫിനോടുള്ള വിരോധം കൊണ്ടല്ല കേരള കോണ്‍ഗ്രസ്എം മുന്നണി വിട്ടത്. ശപിച്ചിട്ടല്ല താന്‍ ഇറങ്ങിപ്പോന്നതെന്നും ദുഖംകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനോടോ കോണ്‍ഗ്രസിനോട് വിരോധമില്ല. അതിനാല്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ നിന്നും പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനം ശരിയാണെന്ന് ബോധ്യപ്പെട്ടു. പാര്‍ട്ടി നയങ്ങള്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ തീരുമാനിക്കുമെന്നും കെ.എം.മാണി വ്യക്തമാക്കി.
കെ.എം. മാണിയും കേരള കോണ്‍ഗ്രസും യുഡിഎഫിലേക്കു മടങ്ങിവരണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.കെ. കുഞ്ഞാലിക്കുട്ടിക്കായി കേരളാ കോണ്‍ഗ്രസ് കണ്വെന്ഷന് വിളിച്ചതു ശുഭസൂചകമാണെന്നും മാണിയുടെ മടങ്ങിവരവിനു കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്നാണു പ്രതീക്ഷയെന്നും ഇരുവരും വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് മാണ
Discussion about this post