ഇടുക്കി: മൂന്നാറില്‍ കൈയേറ്റത്തിനും അനധികൃത നിര്‍മ്മാണത്തിനും നേതൃത്വം നല്‍കുന്നത് ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍. പൊതുമരാമത്ത്, കെഎസ്ഇബി എന്നിവയുടെ 912,843 സര്‍വെ നമ്പറുകളില്‍പ്പെട്ട 12 ഏക്കറോളം വസ്തുവാണ് എംഎല്‍എയും കൂട്ടരും കൈയേറിയത്.
ഇക്കാനഗറില്‍ രാജേന്ദ്രന്‍ വീട് വച്ചത് കൈയേറ്റ ഭൂമിയിലാണ്. ഇവിടെ കെട്ടിടം നിര്‍മ്മിക്കാന്‍ 2013ലാണ് രാജേന്ദ്രന്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയത്. പേരില്‍ വസ്തു ഇല്ലാതിരുന്നിട്ടും പ്രത്യേക പരിഗണനയെന്ന് കുറിപ്പെഴുതിയാണ് ഫയല്‍ തീര്‍പ്പാക്കിയത്. ഇതിന് തൊട്ടടുത്ത് എംഎല്‍എയുടെ സഹോദരന്‍ കതിരേശനും സിപിഎം മറയൂര്‍ ഏരിയ സെക്രട്ടറി ലക്ഷ്മണനും വീട് വച്ചു. കൈയേറ്റം ഒഴിപ്പിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാന്‍ സിപിഎം നേതാക്കളുടെ നിര്‍ദേശം. രണ്ട് മാസം മുന്‍പ് റവന്യൂ സംഘത്തിന് നേരെ എംഎല്‍എയുടെ ഭാര്യ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എംഎല്‍എ ഇല്ലാതിരുന്ന സമയത്തായിരുന്നു അന്നത്തെ നടപടി. പിറ്റേന്ന് അതേ പ്രദേശം വീണ്ടും കൈയേറി. എന്നാല്‍, റവന്യൂ വകുപ്പ് നടപടിയെടുത്തിട്ടില്ല. എംഎല്‍എയും ബന്ധുക്കളും കൈയേറിയ ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ പോലും അവര്‍ തയാറായില്ല. ജില്ലാ ഭരണകൂടവും നടപടിയെടുക്കാതെ മാറി നിന്നുവെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post