ചെന്നൈ: നോട്ട് അസാധുവാക്കലിനുശേഷം തമിഴ്നാട്ടില്‍ വ്യവസായി ബാങ്കില്‍ നിക്ഷേപിച്ചത് 246 കോടി രൂപ. നാമക്കലിലെ തിരുച്ചെങ്കോട്ടുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഈ നിക്ഷേപം നടന്നത്. അസാധുവാക്കിയ നോട്ടുകളുടെ വന്‍ ശേഖരം നിക്ഷേപിച്ചശേഷം ഇയാള്‍ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാല്‍ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചതോടെ വ്യവസായി പ്രധാന്‍മന്ത്രി ഗ്രാമീണ്‍ കല്യാണ്‍ യോജന (പിഎംജികെവൈ) പ്രകാരം നികുതി അടയ്ക്കാന്‍ തയാറായി. ഇതോടെ ഇയാള്‍ക്കെതിരെ മറ്റു നിയമ നടപടികളൊന്നും ഉണ്ടാവില്ല. ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പദ്ധതി പ്രകാരം ഇയാളില്‍നിന്ന് നിക്ഷേപിച്ച തുകയുടെ 45 ശതമാനം തുക നികുതിയായി അടയ്ക്കണം. കൂടാതെ 25 ശതമാനം തുക പലിശയില്ലാതെ സര്‍ക്കാരിലേക്ക് നല്‍കണമെന്നുമാണ് പദ്ധതിയിലെ നിബന്ധന.
Discussion about this post