ഡല്‍ഹി: ആഗോള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരളഘടകം ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തല്‍. ഐഎസുമായുള്ള ബന്ധത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്ത കാസര്‍കോട് സ്വദേശി മൊയ്‌നുദ്ദീന്‍ പാറക്കടവത്തിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. കേരളത്തിലെ ഐഎസുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് അബുദാബിയില്‍ വച്ചാണ് കഴിഞ്ഞ ഡിസംബറില്‍ മൊയ്‌നുദീനെ അറസ്റ്റു ചെയ്തത്. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇയാളെ ഇന്ത്യയ്ക്ക് കൈമാറുകയായിരുന്നു. കേരളത്തിലെ വിവിധ മുസ്ലിം സംഘടനകളെയും ഹിന്ദു മതനേതാക്കളെയും ഐഎസ് ലക്ഷ്യമിട്ടിരുന്നതായാണ് മൊയ്‌നുദ്ദീന്‍ വെളിപ്പെടുത്തിത്.
ജമാഅത്തെ ഇസ്ലാമി, അഹമ്മദീയ വിഭാഗത്തിന്റെ പള്ളികള്‍ക്കു നേരെ ആക്രമണം നടത്താനും പദ്ധതിയുണ്ടായിരുന്നു. ഈ സംഘടനകളുടെ നേതാക്കള്‍ ഐഎസിന്റെ പ്രവൃത്തികളെ എതിര്‍ത്തതാണ് വിരോധത്തിന് കാരണം. ടെലഗ്രാം വഴിയാണ് പദ്ധതികളെ കുറിച്ച് ഭീകരര്‍ ചര്‍ച്ച ചെയ്തിരുന്നത്. രാഹുല്‍ ഈശ്വര്‍ പങ്കെടുക്കേണ്ടിയിരുന്ന കൊച്ചിയിലെ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയില്‍ ആക്രമണം നടത്താമെന്ന നിര്‍ദേശവും ഭീകരര്‍ ചര്‍ച്ച ചെയ്തിരുന്നു. കൊച്ചിയിലെ ജൂത പള്ളിക്ക് സമീപത്തായിരുന്നു പരിപാടി. ബൈക്കിലെത്തി ബോംബറിയുകയോ മറ്റോ ചെയ്യാമെന്നായിരുന്നു ഭീകരര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശം. എന്നാല്‍, പരിപാടി നടക്കുന്നിടത്തേക്ക് ടിപ്പര്‍ ലോറി ഓടിച്ചു കയറ്റുകയാണ് നല്ലതെന്ന് താന്‍ പറഞ്ഞുവെന്നും മൊയ്‌നുദീന്‍ വെളിപ്പെടുത്തി.
കേരളത്തിലെ കാസര്‍ഗോഡ് നിന്നും കാണാതായ ഐഎസില്‍ ചേര്‍ന്നെന്ന് കരുതുന്ന 22 പേരില്‍ അഞ്ചു പേരെ താന്‍ ഇറാക്ക് അതിര്‍ത്തിയില്‍ വച്ച് കണ്ടിരുന്നതായും മൊയ്‌നുദീന്‍ പറഞ്ഞു. കാസര്‍കോട് സ്വദേശിയായ ഷജീര്‍ അബ്ദുള്ള എന്നയാള്‍ക്കൊപ്പം അബുദാബിയില്‍ നിന്ന് ടെഹ്‌റാനിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് ഇവരെ കണ്ടതെന്നും ഇയാള്‍ വെളിപ്പെടുത്തി.
Discussion about this post