കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണത്തില്‍ അസ്വാഭാവികതയോ ദുരൂഹതയോ ഇല്ലാത്തതിനാല്‍ കേസ് ഏറ്റെടുക്കാന്‍ ആവില്ലെന്ന് ഹൈക്കോടതിയില്‍ സിബിഐ. എന്നാല്‍ ദുരൂഹതകള്‍ ഉണ്ടെന്നു ഹൈക്കോടതി വ്യക്തമാക്കി. മരണം സംബന്ധിച്ച മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ മണിയുടെ ശരീരത്തില്‍ മീഥെയില് ആല്‍ക്കഹോളും ഈഥെയില്‍ ആല്‍ക്കഹോളും കലര്‍ന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് കേസ് പരിഗണിച്ചത്. അടുത്ത ചൊവ്വാഴ്ച്ച വീണ്ടും കേസ് പരിഗണിക്കും.
മരണത്തിന് കാരണം മണിയുടെ കരള്‍ രോഗമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നും കാണിച്ച് കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണനും, ഭാര്യ നിമ്മിയുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി സിബിഐ കോടതിയില്‍ എത്തിയത്.
Discussion about this post