തിരുവനന്തപുരം: എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ സംഭാഷണ വാര്‍ത്തയില്‍ തെറ്റുപറ്റിയെന്ന് മംഗളം സി.ഇ.ഒ ആര് അജിത്ത് കുമാര്‍. വിളിച്ചത് വീട്ടമ്മയല്ലെന്നും മാധ്യമ പ്രവര്‍ത്തകയുമാണെന്നാണ് അജിത് കുമാര്‍ ചാനലിലൂടെയാണ് തുറന്ന് പറഞ്ഞത്. ഇതൊരു സ്റ്റിംഗ് ഓപ്പറേഷനായിരുന്നെന്നും മുതിര്‍ന്ന എട്ട് മാധ്യമപ്രവര്‍ത്തകരടങ്ങിയ ടീം എടുത്ത തീരുമാനമാണിതെന്നും സ്വയം തയ്യാറായ മാധ്യമപ്രവര്‍ത്തകയെയാണ് ഇതിന് ഉപയോഗിച്ചതെന്നും അജിത്ത് കുമാര്‍ പറഞ്ഞു. നടപടി തെറ്റായിപ്പോയെന്നും അതില്‍ മംഗളം ടെലിവിഷന്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും അജിത്ത് മംഗളം ടെലിവിഷനിലൂടെ വ്യക്തമാക്കി.
നേരത്തെ ഫോണ്‍ സംഭാഷണ വിവാദം അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഹൈടെക്ക് സെല്‍ ഡി.വൈ.എസ്.പി ബിജു മോന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ചാനല്‍ ഖേദം പ്രകടിപ്പിച്ചതിന് നന്ദി അറിയിക്കുന്നതായി ഖേദ പ്രകടനത്തിന് പിന്നാലെ ശശീന്ദ്രന് വ്യക്തമാക്കിയിരുന്നു.
ചാനല്‍ സംപ്രേക്ഷണം ചെയ്ത വീഡിയോ കാണാം.
Discussion about this post