ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കൊച്ചിയില്‍. നവതി ആഘോഷിക്കുന്ന ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും പ്രമുഖ ചിന്തകനുമായ പി പരമേശ്വരനെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് രാജ്നാഥ് സിംഗ് കൊച്ചിയില്‍ എത്തുന്നത്. എളമക്കര ഭാസ്ക്കരീയം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സമാദരണ സഭയില്‍ രാജ്നാഥ് സിങ് മുഖ്യാതിഥിയാകും. വൈകിട്ട് നാലിനാണ് പരിപാടി.
നവതിയാഘോഷ സമിതി ചെയര്മാന് റിട്ട. ജസ്റ്റീസ് കെ.ടി. തോമസ് ആധ്യക്ഷ്യം വഹിക്കും. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, ചിന്മയമിഷനിലെ സ്വാമി വിവിക്താനന്ദ സരസ്വതി, രാജ്യസഭാംഗം എം.പി. വീരേന്ദ്രകുമാര്‍, മുന്‍ ചീഫ് സെക്രട്ടറി ഡോ.ഡി. ബാബുപോള്‍, വിവേകാനന്ദ വേദിക് വിഷന്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ഡോ.എം. ലക്ഷ്മികുമാരി, അമൃതാനന്ദമയി മഠത്തിലെ സ്വാമി അമൃതകൃപാനന്ദപുരി, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, ഡോ. റിച്ചാര്‍ഡ് ഹേ എം.പി. തുടങ്ങിയവര്‍ സംസാരിക്കും.
നവതിയാഘോഷങ്ങളുടെ ഭാഗമായി ഒക്ടോബര്‍ വരെ വിപുല പരിപാടികളാണ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരുന്നത് ദേശീയ, അന്തര്‍ദേശീയ സെമിനാറുകള്‍, ഗീതാവിചാര സത്രം, യുവജനവനിത സമ്മേളനം, ഏകാത്മ മാനവ ദര്‍ശന വിചാര സത്രങ്ങള്‍, പി. പരമേശ്വരന്റെ സമ്പൂര്‍ണ കൃതികളുടെ പ്രസിദ്ധീകരണം തുടങ്ങിയവ ഭാഗമാണ്.
ആഘോഷത്തിന്റെ ഭാഗമായി ദേശീയത: മാറുന്ന കാഴ്ചപ്പാടുകളും വെല്ലുവിളികളും, ജനസംഖ്യ, വികസനം, പരിസ്ഥിതി എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടന്നിരുന്നു.
മാര്‍ക്സില്‍ നിന്നും മഹര്‍ഷിയിലേക്ക്, മാര്‍ക്സും വിവേകാനന്ദനും ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകന്, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദര്‍ശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാര്ശനികന് തുടങ്ങി വിചാരമേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ച നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ പരമേശ്വര്‍ജി രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകന്മാരില് ഒരാളാണ്.
Discussion about this post