ബംഗളൂരു: ചന്ദ്രന്റെ ധ്രുവീകരണ ഗർത്തങ്ങളിൽ ജല ഹിമത്തിന്റെ (വാട്ടർ ഐസ്) സാന്നിദ്ധ്യം സ്ഥിരീകരിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐഎസ്ആർഒ). ഐഐടി കാൺപൂർ, യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയ, ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ഐഐടി (ഐഎസ്എം) ധൻബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ച് ഐഎസ്ആർഒയുടെ സ്‌പേസ് ആപ്ലിക്കേഷൻ സെന്ററിലെ (എസ്എസി) ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.
ആദ്യ രണ്ട് മീറ്ററുകളിലെയും ഉപരിതല ഹിമത്തിന്റെ അളവ് രണ്ട് ദ്രുവങ്ങളിലെയും ഉപരിതലങ്ങളിൽ ഉള്ളതിനേക്കാൾ കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. മാത്രമല്ല, വടക്കൻ ധ്രുവമേഖലയിലെ ജല ഹിമത്തിന്റെ വ്യാപ്തി ദക്ഷിണ ദ്രുവ മേഖലയേക്കാൾ ഇരട്ടിയാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇംബ്രിയൻ കാലഘട്ടത്തിൽ ഉണ്ടായ അഗ്നിപർവത സ്‌ഫോടനത്തിൽ നിന്നും പുറംതള്ളപ്പെട്ട വാതകമാണ് ചന്ദ്രനിലെ ജലഹിമത്തിന് കാരണമെന്നാണ് ഗവേഷകർ അനുമാനിക്കുന്നത്. മാരി അഗ്നിപർവതങ്ങളും അതിലെ വിള്ളലുകളുമാണ് ഈ ഹിമത്തെ നിയന്ത്രിക്കുന്നതെന്നും അനുമാനിക്കുന്നു.
ജല ഹിമത്തിന്റെ ഉത്ഭവവും വിതരണവും മനസിലാക്കാൻ നാസ റോബോട്ടിക് ബഹിരാകാശ പേടകമായ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിൽ റഡാർ, ലേസർ, ഒപ്റ്റിക്കൽ, ന്യൂട്രോൺ സ്‌പെക്ട്രോമീറ്റർ, അൾട്രാ വയലറ്റ് സ്‌പെക്ട്രോമീറ്റർ, തെർമൽ റേഡിയോമീറ്റർ എന്നിവ ഉൾപ്പെടുന്ന ഏഴ് ഉപകരണങ്ങളെ ഗവേഷണ സംഘം നിയോഗിച്ചിട്ടുണ്ട്.
Discussion about this post