ഡല്‍ഹി: ചരക്ക് സേവന നികുതി നടപ്പാക്കുന്നതിനുള്ള നാലു ബില്ലുകള്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക് സഭ പാസാക്കിയ ബില്ലുകളാണ് രാജ്യ സഭ പരിഗണിക്കുന്നത്. ബില്ലിന് ഭേദഗതി നിര്‍ദ്ദേശിക്കാനാണ് പ്രതിപക്ഷ തീരുമാനം. അതിനായി കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ഹാജരാകാണമെന്നാവശ്യപ്പെട്ട് വിപ്പ് നല്‍കിയിട്ടുണ്ട്.
ഭേദഗതി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് പാര്‍ട്ടി അംഗങ്ങളുടെ യോഗവും സോണിയാഗാന്ധി വിളിച്ചിട്ടുണ്ട്. ബില്ലില്‍ മാറ്റം വരുത്തിയാലും പണ ബില്ലായതിനാല്‍ ലോക്‌സഭയുടെതാകും അന്തിമ തീരുമാനം.
Discussion about this post