ഒന്‍പത് രാജ്യങ്ങളില്‍ ചൈനിസ് സര്‍ക്കാരിന്റെ കീഴിലുള്ള പ്രസാധക കമ്പനി നടത്തിയ ലോകനേതാക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിലെത്തി. ചൈനിസ് പ്രസിഡണ്ട് ഷി ജിന്‍പിംഗ് ആണ് രണ്ടാം സ്ഥാനത്ത്.
ആഭ്യന്തര-വിദേശ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മികവാണ് മോദിയെ മുന്നിലെത്തിച്ചത്.
ലോകമെമ്പാടും അറിയപ്പെടുന്ന ലോകനേതാവ് അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയാണെന്ന് ചൈനിസ് ഇന്റര്‍നാഷണല്‍ പബ്ലിഷിംഗ് ഗ്രൂപ്പ് പുറത്തിറക്കിയ കുറിപ്പില്‍ വിശദീകരിക്കുന്നു. ഈ രംഗത്ത് റഷ്യന്‍ പ്രസിഡണ്ട് വഌഡിമിര്‍ പുടിനാണ് രണ്ടാം സ്ഥാനത്ത്.
അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ, ജപ്പാന്, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ചൈന, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 4500 പേരെയാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ചൈനയുടെ രാജ്യാന്തര പ്രതിച്ഛായ വളര്‍ത്തുന്നതിന്റെ ഭാഗമായാണ് സര്‍വ്വെ സംഘടിപ്പിക്കുന്നത്.
നേരത്തെ 30 രാജ്യങ്ങളിലായി ജാപ്പാനിസ് കമ്പനി നടത്തിയ സര്‍വ്വെയില്‍ ചൈനിസ് പ്രസിഡണ്ട് ഒന്നാം സ്ഥാനത്തും മോദി രണ്ടാം സ്ഥാനത്തുമായിരുന്നു.
Discussion about this post