തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് ആസ്ഥാനത്ത് സമരത്തിന് എത്തിയ ജിഷ്ണുവിന്റെ മാതാവ് മഹിജ ഉള്‍പ്പടെയുള്ള ബന്ധുക്കളെ തല്ലിച്ചതച്ച സംഭവം പ്രാകൃതമാണെന്ന് എഐഎസ്എഫ്. വാര്‍ത്താക്കുറിപ്പിലൂടെയാണ് എഐഎസ്എഫ് സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചത്.
സമരക്കാരെ നേരിടാന്‍ പോലീസ് കാണിച്ച ചങ്കൂറ്റം പ്രതികളെ പിടിക്കാന്‍ കാണിക്കണമായിരുന്നു. ജനാധിപത്യ പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്ന നടപടിയല്ല. ഇക്കാര്യത്തില്‍ ചിലരുടെ മൗനം ലജ്ജിപ്പിക്കുന്നതാണ്. പോലീസിന്റെ കാടത്തത്തിനെതിരേ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരനും പ്രസിഡന്റ് വി.വിനിലും പറഞ്ഞു.
Discussion about this post