ഡല്‍ഹി: രാജ്യത്ത് മുഴുവന്‍ ഗോവധ നിരോധമേര്‍പ്പെടുത്തണമെന്ന് ആര്.എസ്.എസ് സര് സംഘചാലക് മോഹന്‍ ഭാഗവത്. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആക്രമങ്ങള്‍ അതിന്റെ ഉദ്ദേശ ശുദ്ധിയെ അപകീര്‍ത്തിപ്പെടുത്തുന്നെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
മഹാവീറിന്റെ ജന്മദിനവാര്ഷികവുമായ് ബന്ധപ്പെട്ട ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലനിലെ നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് മാത്രമേ ഗോ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ പാടുള്ളുവെന്നും ഭാഗവത് പറഞ്ഞു.
കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് പെഹ്ലുഖാന് എന്ന ക്ഷീര കര്‍ഷകനെ ഗോസംരക്ഷണ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
Discussion about this post