ഇന്നല തന്റേ ഫേസ്ബുക്ക് പേജില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ഇട്ട പോസ്റ്റ് കണ്ട് അങ്കലാപ്പിലായത് സിപിഎം അണികളാണ്. യുവനേതാവ് മുഖ്യന്ത്രി പിണറായി വിജയന പാര്‍ട്ടിയുടെ അന്ത്യ കുദാശയ്ക്ക് നിയോഗിക്കപ്പെട്ട ആളെന്ന് വിശേഷിപ്പിച്ചിരിക്കുന്നു.
പിണറായിയെ അന്തകനെന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് കെ സുരേന്ദ്രനെതിരെയുള്ള പ്രതികരണമായായിരുന്നു റിയാസിന്റെ പോസ്റ്റ്. എഴുതി വന്നപ്പോള്‍ അത് സ്വന്തം നേതാവിനെതിരായി എന്ന് മാത്രം.
‘സിപിഐഎമ്മിന്റെ അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ടയാളാണെന്ന തിരിച്ചറിവാകും, കേരളമുഖ്യനെ രാജ്യം മുഴുവന്‍ നിങ്ങള്‍ തടയുവാന്‍ കാരണം! ‘ എന്നിങ്ങനെയായിരുന്നു മുഹമ്മദ് റിയാസിന്റെ പോസ്റ്റ്. അണികള്‍ പിശക് വിളിച്ച് പറഞ്ഞത് കൊണ്ടാകണം കാര്യങ്ങള്‍ വിശദീകരിച്ച് റിയാസ് മറ്റൊരു പോസ്റ്റ് കൂടി ഇറക്കി.
[fb_pe url=”https://www.facebook.com/PAMohamedRiyas/posts/661099080759370″ bottom=”30″]
എന്നാല്‍ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അറിയാതെ ആ സത്യം റിയാസും അംഗീകരിച്ചു എന്നിങ്ങനെയാണ് പരിഹാസം.
Discussion about this post