ഡല്‍ഹി: ഖനി ധാതു ബില്‍ രാജ്യസഭയില്‍ പാസാക്കി. 117 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. സി.പി.എം അംഗം പി. രാജീവാണ് ഭേദഗതി പ്രമേയം അവതരിപ്പിച്ചത്. ഖനനം നടക്കുന്ന സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കാതെയാണ് ബില്‍ തയാറാക്കിയതെന്ന് പി. രാജീവ് ചൂണ്ടിക്കാട്ടി.
രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സഭാനടപടികള്‍ നാലു തവണ നിര്‍ത്തിവെച്ചു. ഇതിന് പിന്നാലെയാണ് ഖനി ധാതു ബില്ലിന്റെ ഭേദഗതി നിര്‍ദേശിച്ചു കൊണ്ടുള്ള പ്രമേയം സഭ പരിഗണിച്ചത്.
ബില്‍ സെലക്ട് കമ്മിറ്റിക്ക് വീണ്ടും അയക്കണമെന്നാണ് കോണ്‍ഗ്രസ്, ഇടതു എം.പിമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടത്. ്തേസമയം ബില്‍ ഉച്ചയ്ക്ക് ശേഷം ലോക്സഭയില്‍ പരിഗണിക്കും.
Discussion about this post