മുംബൈ: മുംബൈയിലെ മുസിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള 1200 സ്കൂളുകളില്‍ ഭഗവദ്ഗീത പഠനം നിര്‍ബന്ധമാക്കുന്നു. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ രാംദാസ് ബാഹുസാഹേബാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളില്‍ മൂല്യബോധവും ഇച്ഛാശക്തിയും വളര്‍ത്തുന്നതിനാണ് ഭഗവദ്ഗീത പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ടെലിവിഷനും ഇന്റര്‍നെറ്റും സിനിമകളും കുട്ടികളുടെ മനസില്‍ അക്രമവാസന വളര്‍ത്തുകയാണ്. ഇതിനെതിരെ കുട്ടികളുടെ മനസില്‍ മൂല്യബോധം വളര്‍ത്തുന്നതിനാണ് സ്കൂളുകളില്‍ ഗീതാ പഠനം നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post