സൂറത്ത്: ജനക്കൂട്ടത്തിനിടയില്‍ തന്നെ കാണാനായി കാത്തുനിന്ന നാലുവയസുകാരിക്കായി വാഹനം നിര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം സൂറത്തിലെ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു പ്രധാനമന്ത്രി.
സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗം പ്രധാനമന്ത്രിക്ക് അടുത്തേക്ക് കുട്ടിയെ എടുത്തുകൊണ്ട് വന്നു. കുഞ്ഞിനെ ആശ്ലേഷിച്ച ശേഷം അവളോട് സംസാരിക്കുകയും ചെയ്തു അദ്ദേഹം. ഇത് കണ്ട് നിന്ന ആള്‍ക്കൂട്ടം ‘മോദി, മോദി’ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
https://www.youtube.com/watch?time_continue=44&v=4uTbps–Obc
Discussion about this post