തൃശൂര്‍: കേരളാകോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി യുഡിഎഫിലേക്ക് മടങ്ങിവരണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്. മലപ്പുറം ഉപ തിരഞ്ഞെടുപ്പില്‍ കെ.എം മാണിയുടെ പിന്തുണ ഗുണം ചെയ്തു. മാണിയെ യുഡിഎഫില്‍ നിന്ന് ആരും പുറത്താക്കിയതല്ലെന്നും അദ്ദേഹം മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ഹസന് പറഞ്ഞു.
മാണി തിരിച്ചു വരണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ 21 ന് യുഡിഎഫ് യോഗം ചേരുമെന്നും ഹസന് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട യു.ഡി.എഫ്. ബന്ധം കേരളാകോണ്‍ഗ്രസ് (എം) ഉപേക്ഷിച്ചത്. കോണ്‍ഗ്രസ്സിലെ ചില നേതാക്കള്‍ ബാര്‍കോഴ കേസില്‍ മാണിയെ കുടുക്കാന്‍ മനഃപൂര്‍വം ശ്രമിച്ചുവെന്നും പാര്‍ട്ടിയേയും നേതാവിനേയും ദുര്‍ബലപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നണി വിട്ടത്.
Discussion about this post