മുംബൈ : പ്രമുഖ ദക്ഷിണേന്ത്യന്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്കായ സണ്‍ ടിവി ഏറ്റെടുക്കുന്നതിനുള്ള നീക്കങ്ങള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങി. അടുത്തിടെ രാജ്യത്തെ മറ്റൊരു പ്രമുഖ വാര്‍ത്താ ശൃംഖലയായ നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പിനെ ഏറ്റെടുത്തതിന് പിന്നാലെയാണ് സണ്‍ ശൃംഖല ഏറ്റെടുക്കാനുള്ള റിലയന്‍സിന്റെ നീക്കം. ഏറ്റെടുക്കല്‍ സംബന്ധിച്ച് അന്തിമ ധാരണയ്ക്കായി റിലയന്യന്സ് ഇന്ഡസ്ര്ടീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചെന്നൈയില്‍ സണ്‍ അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി.
സിഎന്‍എന്‍ ,ഐബിഎന്‍, ഫസ്റ്റ് പോസ്റ്റ്, ഹോംഷോപ്പ്18, ഐബിഎന്‍ ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് നെറ്റ് വര്‍ക്ക് 18 ഗ്രൂപ്പ്. ഇതിന് പിന്നാലെ ഇടിവി എന്ന് അറിയപ്പെടുന്ന ഈനാട് ടെലിഷന്റെ ഭൂരിഭാഗം ഓഹരികളും അടുത്തിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കിയിരുന്നു.
അതേസമയം മാധ്യമരംഗം പിടിച്ചെടുക്കാനുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നീക്കങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്ന എഡിറ്റോറിയല്‍ സ്വാതന്ത്രം പരിമിതപ്പെടുന്ന രീതിയിലാണ് റിലയന്‍സ് വിവിധ സ്ഥാപനങ്ങളെ വരുതിയിലാക്കുന്നതെന്നാണ് വിമര്‍ശനം.
റിലയന്‍സ് ഇന്‍ഡസ്ട്രീസിനും മുകേഷ് അംബാനിക്കുമെതിരെ ആരോപണങ്ങള്‍ ഉര്‍ത്തിയ ആംആദ്മി നേതാവ് അരവിന്ദ് കെജ് രിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ അവഗണിച്ചുകൊണ്ടായിരുന്നു ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ റിലയന്‍സിന്റെ കീഴിലുള്ള മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം.
Discussion about this post