തൃശ്ശൂര്‍: കേരളത്തിലെ അരി പ്രതിസന്ധി പരിഹരിക്കാന്‍ ബംഗാളില്‍ നിന്ന് സര്‍ക്കാര്‍ എത്തിച്ച അരി ഗുണനിലവാരമില്ലാത്ത അരിയാണെന്ന് ആരോപണം. ഇത് ആര്‍ക്കും വേണ്ടാത്തതിനാല്‍ ടണ്‍കണക്കിന് അരിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ കെട്ടിക്കിടക്കുന്നത്. മാര്‍ച്ച് മാസമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ബംഗാളില്‍ നിന്ന് 800 മെട്രിക്ക് ടണ്‍ അരിയെത്തിച്ചത്.
എന്നാല്‍ ബംഗാളില്‍ നിന്നു കൊണ്ടുവന്ന അരി നിലവാരമില്ലാത്തും വിലകുറഞ്ഞതുമായ ഇരുമ്പരി ആണെന്നാണ് ആരോപണം. ഈ അരിയുടെ യഥാര്‍ത്ഥ പേര് സുവര്‍ണ എന്നാണ്, വേവ് കൂടുതലായതിനാല്‍ വീട്ടമ്മമാര്‍ നല്കിയ പേരാണ് ഇരുമ്പരി.
നിലവാരം കുറഞ്ഞതും വേവ് കൂടിയതുമായ ഈ അരിയോട് കേരളത്തിലുള്ളവര്‍ക്ക് പ്രിയം കുറവാണ്.
മാത്രമല്ല സിവില്‍ സപ്ലൈസ് കരിമ്പട്ടികയില്‍ പെടുത്തിയ തിരുവനന്തപുരത്തെ സ്വകാര്യകമ്പനിക്കാണ് ടെണ്ടര്‍ നല്‍കിയത്. ബംഗാള്‍ സര്‍ക്കാരുമായി യാതൊരു വിധത്തിലുള്ള ഇടപെടലും നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട്.
Discussion about this post