ഡല്‍ഹി: ഐഎസ് പ്രവര്‍ത്തകരെന്നു സംശയിക്കുന്ന മൂന്നു പേരെ ഡല്‍ഹി സ്പെഷ്യല്‍ പോലീസ് സെല്‍ പിടികൂടി. ജലന്ധര്‍, മുംബൈ, ബിജ്നോര്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇവര്‍ അറസ്റ്റിലായത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തീവ്രവാദ വിരുദ്ധ സ്ക്വാഡുമായി സംയുക്തമായി ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
മുംബൈ തീരത്തുകൂടി ഭീകരരെന്നു സംശയിക്കുന്ന മൂന്നു പേര് കടന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹി സ്പെഷ്യല്‍ പോലീസ് സംഘം അന്വേഷണം ശക്തമാക്കിയത്.
Discussion about this post