എറണാകുളം: കൊച്ചി നഗരത്തിൽ അടുത്തിടെ പെയ്ത ശക്തമായ മഴയ്ക്ക് പിന്നിൽ മേഘവിസ്‌ഫോടനം തന്നെ. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മഴയ്ക്ക് പിന്നാലെ കളമശ്ശേരിയിൽ മേഘവിസ്ഫാടനം ഉണ്ടായതായി കുസാറ്റ് വ്യക്തമാക്കിയിരുന്നു.
മെയ് 28 നായിരുന്നു നഗരത്തിൽ ശക്തമായ മഴ പെയ്തത്. ഒന്നര മണിക്കൂർ നേരം കനത്ത് പെയ്ത മഴയിൽ നഗരം വെള്ളത്തിനടിയിൽ ആയിരുന്നു. കളമശ്ശേരിയിലെ മഴ മാപിനിയിൽ അന്ന് ഒരു മണിക്കൂറിൽ 100 മി.മീ മഴയായിരുന്നു രേഖപ്പെടുത്തിയത്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ മേഘവിസ്‌ഫോടനമായിരുന്നു 28 ന് ഉണ്ടായത്.
കൊച്ചി നഗരസഭാ മേഖലയിലും തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റികളിലുളളവരെയുമാണ് മഴ സാരമായി ബാധിച്ചത്. ഇവിടങ്ങളിൽ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വലിയ ഗതാഗത തടസ്സം ആയിരുന്നു അനുഭവപ്പെട്ടത്.
Discussion about this post