ന്യൂഡൽഹി :നരേന്ദ്ര മോദിയെ ഏകകണ്ഠമായി തങ്ങളുടെ നേതാവായി തീരുമാനിച്ച് എൻ ഡി എ യോഗം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ രൂപികരിക്കുന്നതിനെ ജെ ഡി യു അദ്ധ്യക്ഷൻ നിതീഷ് കുമാറും തെലുഗു ദേശം നേതാവ് ചന്ദ്രബാബു നായിഡുവും പരിപൂർണ്ണ പിന്തുണ അറിയിച്ചു . ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാർട്ടികളായ ജെ ഡി യുവും ടി ഡി പിയും പിന്തുണ കത്ത് നൽകുകയും ചെയ്തു. ശിവസേനയടക്കമുള്ള പാർട്ടികളും പിന്തുണക്കത്ത് നൽകി. അതെ സമയം തങ്ങളുടെ ആവശ്യങ്ങളും ഈ പാർട്ടികൾ ബി ജെ പി യെ അറിയിച്ചിട്ടുണ്ട്.
ഇതിനെ തുടർന്ന് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ ഡി എ സംഘം വൈകാതെ രാഷ്‌ട്രപതിയെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിക്കും. മോദി, അമിത് ഷാ, ജെ. പി നദ്‌ദ. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവരാണ് രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണുക. ജൂൺ ഏഴിനാകും ഇവർ രാഷ്‌ട്രപതിയെ കാണുകയെന്നാണ് അടുത്ത കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.
Discussion about this post