ന്യൂഡൽഹി; എൻഡിഎ നേതാക്കൾ ജൂൺ 7 ന് വൈകിട്ട് 5 മണിക്ക് പ്രസിഡൻറ് മുർമുവുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിക്കും. തുടർച്ചായി മൂന്നാം തവണയും നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരും. നരേന്ദ്ര മോദിയെ ഐകകണ്ഠ്യേന നേതാവായി തിരഞ്ഞെടുക്കാനുള്ള പ്രമേയവും എൻഡിഎ പാസാക്കി.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവർ സഖ്യകക്ഷികളുമായി സർക്കാർ രൂപീകരണത്തെക്കുറിച്ച് ചർച്ച നടത്തും . ദരിദ്രർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ, സമൂഹത്തിലെ നിരാലംബർ തുടങ്ങിയ വിഭാഗങ്ങൾക്കായുള്ള പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നതിനായി എൻഡിഎ യോഗം പ്രമേയം പാസ്സാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രസിഡൻ്റ് ദ്രൗപതി മുർമുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ രാജി സമർപ്പിച്ചു. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ തുടരാൻ പ്രധാനമന്ത്രിയോട് പ്രസിഡണ്ട് ആവശ്യപ്പെടുകയും ചെയ്തു. പതിനേഴാം ലോക്‌സഭ പിരിച്ചുവിടാൻ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ ശുപാർശ ചെയ്തിരുന്നു. നിലവിലെ പതിനേഴാം ലോക്‌സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും.
Discussion about this post