ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മോത്തിലാല്‍ വോറയേയും മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ്ങ് ഹൂഡയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. പൊതു ലേലത്തിലൂടെയല്ലാതെ എജെഎല്ലിന് ഭൂമി അനുവദിച്ച നടപടി നഗര വികസന വകുപ്പിന് വന്‍ നഷ്ടം വരുത്തിയെന്ന കേസിലാണ് ചോദ്യം ചെയ്തത്.
എഐസിസി ദേശീയ ട്രഷററാണ് വോറ. വോറയെ അദ്ദേഹത്തിന്റെ വീട്ടില്‍ വച്ചും ഹൂഡയെ ഛണ്ഡീഗഡില്‍ വച്ചുമാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ വര്‍ഷമാണ് ഹൂഡക്കും എജെഎല്‍ ജീവനക്കാര്‍ക്കുമെതിരെ പണം വെളുപ്പിച്ചതിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി ന്യൂസ്‌പേപ്പര്‍ പ്രസാധകന്‍ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്(എജെഎല്‍) അനധികൃതമായി സ്ഥലം അനുവദിക്കുകയായിരുന്നു.
എന്നാല്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയ പകപോക്കലാണിതെന്നും ഹൂഡ പറഞ്ഞു.
Discussion about this post