അരുണാചല്‍ പ്രദേശിലെ തവാംഗില്‍ ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അടുത്തിടെ സന്ദര്‍ശനം നടത്തിയതുമുതല്‍ ചൈന-ഇന്ത്യ ബന്ധം വഷളായിരിക്കുകയാണ്. അരുണാചല്‍ സൗത്ത് ടിബറ്റാണെന്നും ചൈനയുടെ ഭാഗമാണെന്നും ആണ് അവരുടെ അവകാശവാദം. ഇന്ത്യയുടെ അവിഭാജ്യഭാഗമായ അരുണാചല്‍ പ്രദേശിലെ ആറ് സ്ഥലങ്ങള്‍ക്ക് ചൈന ഇപ്പോള്‍ അവരുടേതെന്ന് പറഞ്ഞ് ഔദ്യോഗിക പേരുകളും നല്‍കിയിരിക്കുകയാണ്.
ഈ വാര്‍ത്ത അറിഞ്ഞതോടെ വ്യാപക പ്രതിഷേധമാണ് സമബഹമാധ്യമങ്ങളില് പ്രചരിക്കുന്നത്. ട്വിറ്ററില്‍ ചൈനയ്ക്ക് നല്ല പണി നല്കാന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടെക്കികള്‍. അവരുടെ ദേഷ്യം നിറഞ്ഞൊഴുകുന്നതാണ് ട്വിറ്ററില്‍ കാണുന്നത്. ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തോട് പ്രതികരിക്കുന്നതിന് മുമ്പ് തന്നെ ചൈനയെ മൂലയ്ക്കിരുത്താനാണ് ടെക്കികളുടെ നീക്കം.
അരുണാചല്‍ ചൈനയുടെ അവിഭാജ്യ ഘടകമാണെന്നും തൊട്ട് കളിച്ചാല്‍ ചൈന വിവരമറിയുമെന്നുമാണ് ട്വിറ്ററിലെ പോസ്റ്റുകള്‍. ചൈന ഇങ്ങനെ ചെയ്തെങ്കില്‍ ടിബറ്റിന്റെ പേര് നമുക്ക് മാറ്റി, നോര്‍ത്ത് അരുണാചല്‍ എന്നങ്ങ് ഇടാം. ഇന്നു മുതല്‍ ബെയ്ജിങ്ങിനെ നമുക്ക് ബിജാന്പൂര് എന്ന് വിളിക്കാം. സ്റ്റുപിഡ് ചൈനീസ്, പ്രാചീനകാലത്ത് മുഴുവന്‍ ചൈനയും മഹാഭാരതത്തിന്റെ ഭാഗമായിരുന്നു. വെറുതെ കളിക്കല്ലേ… ഇങ്ങനെ പോകുന്നു രസകരമായ ട്വീറ്റുകള്‍.
ഞങ്ങള്‍ ചൈനയെ ഗ്രേറ്റര്‍ അരുണാചല്‍ പ്രദേശ് എന്ന് വിളിക്കും എന്നാണ് കലിയടങ്ങാതെ ഒരു ട്വിറ്റര്‍ യൂസര്‍ പ്രതികരിച്ചത്. ദലൈലാമയുടെ അരുണാചല്‍ സന്ദര്‍ശനത്തിനു ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പുതിയ പ്രകോപനവുമായി ചൈന വീണ്ടും എത്തിയിരിക്കുന്നത്.
Discussion about this post