ഡല്‍ഹി: തീവ്രവാദ സംഘടനയായ ഐ.എസിനു വേണ്ടി ഫണ്ട് ശേഖരിക്കുന്നതിനും ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനും ഗൂഢാലോചന നടത്തിയെന്ന കേസില്‍ രണ്ടുപേര്‍ക്ക് ഏഴു വര്‍ഷം തടവ്. ഡല്‍ഹി സ്‌പെഷ്യല്‍ കോടതിയുടെതാണ് വിധി. ജമ്മു കശ്മീരില്‍ നിന്നുള്ള അസര്‍ ഉള്‍ ഇസ്ലാം(24), മഹാരാഷ്ട്രയില്‍ നിന്നുള്ള മുഹമ്മദ് ഫര്‍ഹാന്‍ ഷെയ്ക്ക്(25) എന്നിവര്‍ക്കാണ് ജില്ലാ ജഡ്ജി അമര്‍നാഥ് തടവുശിക്ഷ വിധിച്ചത്.
കുറ്റവിമുക്തരാക്കണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എം.എസ് ഖാന്‍ മുഖേന പ്രതികള്‍ കോടതിയില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ആരോപിക്കപ്പെട്ട കുറ്റത്തില്‍ പശ്ചാത്താപമുണ്ടെന്നും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമിെല്ലന്നും സമൂഹത്തിനു ഉപകാരപ്രദമായ രീതിയില്‍ ഇനി പ്രവര്‍ത്തിക്കാമെന്നും അപേക്ഷയില്‍ പ്രതികള്‍ ഉറപ്പു നല്‍കിയിരുന്നു.
Discussion about this post