ഇടുക്കി: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിച്ച് വൈദ്യുതമന്ത്രി എം എം മണി. വി എസ്സിന്റെ കാലത്തെ ആദ്യ കയ്യേറ്റമൊഴുപ്പിക്കല്‍ കാലത്ത് മൂന്നാറില്‍
സുരേഷ് കുമാറുമായി കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട്. സുരേഷ് കുമാറും മാധ്യമപ്രവര്‍ത്തകരും മദ്യപാനമായിരുന്നു എന്നുമാണ് എം എം മണിയുടെ വിവാദ പരാമര്‍ശം.
വിവാദമായ അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തിലാണ് മണി പെമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത്.
പെമ്പിളൈ ഒരുമൈയുടെ സമരകാലത്ത് സമീപത്തെ കാട്ടില്‍ നടന്നതൊന്നും പറയുന്നില്ലെന്ന് മന്ത്രി പറഞ്ഞിരുന്നു.
Discussion about this post