മൂന്നാര്‍: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ എം എം മണിക്കെതിരെ പൊമ്പിളൈ ഒരുമൈ നടത്തിയ പ്രതിഷേധ പ്രകടനത്തിലെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമം. പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു. സ്ഥലത്ത് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും നടന്നു. നാട്ടുകാര്‍ ഇടപെട്ട് വനിതാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ തടഞ്ഞു.
റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയാണിപ്പോള്‍. മന്ത്രി എം എം മണി സ്ഥലത്തെത്തി മാപ്പ് പറയണമെന്നാണ് പൊമ്പിളൈ ഒരുമ പ്രവര്‍ത്തകരുടെ ആവശ്യം.
Discussion about this post