കൊല്‍ക്കത്ത: അയോദ്ധ്യയിലെ രാമജന്മഭൂമിയ്ക്ക് സമാനമായി ശ്രീരാമനെ മാത്രം പ്രാര്‍ത്ഥിച്ച്, രാമന്റെ പേരുകള്‍ മാത്രം സ്വീകരിച്ച് കഴിയുന്ന ഒരു ഗ്രാമവും ജനതയുമുണ്ട് പശ്ചിമബംഗാളില്‍. അയോദ്ധ്യയ്ക്ക് 750 കിലോമീറ്റര്‍ അകലെ ബങ്കുര ജില്ലയിലെ പശ്ചിം സനബത്തിലാണ് ഈ ഗ്രാമം. രാംപാറ എന്ന് അറിയപ്പെടുന്ന ഈ പ്രദേശത്ത് ജനിക്കുന്ന ആണ്‍കുട്ടികള്‍ക്ക്, അവരുടെ പേരിന് മുന്‍പോ പിന്‍പോ ഭഗവാന് ശ്രീരാമന്റെ പേരുണ്ടാകും. 500 വര്‍ഷമായി അനുവര്‍ത്തിച്ച് പോരുന്ന സംസ്ക്കാരമാണിത്. പുതിയ കാലഘട്ടത്തില്‍ കുട്ടികള്‍ ന്യൂജെന്‍ പേരുകള്‍ സ്വീകരിക്കുമ്പോള്‍ പോലും ഇവിടങ്ങളില്‍ കുട്ടികള്‍ക്ക് രാമ ഭാഗവന്റെ പേരുകളാണ് നല്‍കുന്നത്.
തന്റെ പിതാവിന്റെ സ്മാരകമായി സംഗീത സ്ക്കൂള് നടത്തുന്ന രാമെ മുഖര്‍ജി പറയുന്നതിങ്ങനെ:’ പ്രദേശത്ത് തന്റെ പൂര്‍വ്വികര്‍ താമസം തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ അവര്‍ രാമക്ഷേത്രം നിര്‍മ്മിച്ചു. രാമനെ കുലദേവതയായി കണക്കാക്കുകയും ചെയ്തു. രാമ ഭാഗവനോടുള്ള സ്നേഹമാണ് ഞങ്ങള്‍ ഭഗവാന്റെ പേരായി സ്വീകരിക്കുന്നത്.
ഇരുപത് വയസുകാരനായ രാംചരണ്‍ മുഖര്‍ജി പറയുന്നത് ഞങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും വിവാദങ്ങളേയും മുഖവിലയ്ക്ക് എടുക്കാറില്ല. ഞങ്ങളുടെ വ്യക്തിത്വമാണ് ഇതെന്നും അത് തകര്‍ക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ലെന്നും ചാമചരണ് പറയുന്നു. 2011 സെന്‍സസ് അനുസരിച്ച് 3,626 ഗ്രാമങ്ങളാണ് രാമഭാഗവാന്റെ പേരില്‍ അറിയപ്പെടുന്നത്. എന്നാല്‍ ഞങ്ങളുടെ ഗ്രാമത്തില്‍ വീടുകളും രാമ ഭഗവാന്റെ പേരിലാണ് അറിയപ്പെടുന്നതെന്നും ചാമചരണ് പറയുന്നു.
സന്തോഷകരമായ കാര്യമെന്തെന്നാല്‍ രാംപാറയ്ക്ക് സമീപമുള്ള ഗ്രാമങ്ങളായ ബഡുലാര, ജല്ഹാരി, കപിസ്ത, ഹിര്‍ എന്നിവ മുസ്ലീം ഭൂരിപക്ഷമുള്ള ഗ്രാമങ്ങളാണ്. എന്നാല്‍ പ്രദേശത്ത് ജീവിക്കുന്നവരെല്ലാം ഐക്യത്തോടെയാണ് ജീവിക്കുന്നത്. രാജ്യത്തെ ഗ്രാമങ്ങളില്‍ പലതും ഇപ്പോഴും പാരമ്പര്യത്തിനനുസരിച്ചാണ് പെരുമാറുന്നതെന്നും ഗ്രാമവാസികള്‍ പറയുന്നു. ഹിന്ദുക്കളുടെ അവകാശങ്ങളെ തള്ളികളയുന്ന പ്രവണത രാജ്യത്ത് കൂടി വരുന്നുണ്ട്. ബംഗാളില്‍ തന്നെ ദുര്‍ഗാ പൂജ നിരോധിക്കുകയുമുണ്ടായി. പ്രാര്‍ത്ഥന തടയുകയുമുണ്ടായി. ഇതിനെല്ലാം കാരണമാകുന്നത് ബംഗാളിലെ ഇടത് പക്ഷ അജണ്ട കൂടിയാണ്. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിലും ഹിന്ദുക്കളുടെ മഹത്വം ഉയര്‍ത്തിപിടിക്കാന്‍ രാംപാറ പോലുള്ള ഗ്രാമങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് ഗ്രാമവാസികള്‍ പറയുന്നു.
Discussion about this post