ന്യൂഡൽഹി : വർഗീയ രാഷ്ട്രീയമാണ് കോൺഗ്രസിന്റെ മുഖമുദ്ര എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷം വർഗീയത മാത്രമല്ല കോൺഗ്രസ് കൂട്ടുപിടിച്ചിരിക്കുന്നത് . അവരുടെ രാഷ്ട്രീയം ജാതി, വോട്ട് ബാങ്ക് എന്നി ആശയങ്ങളാൽ നിറഞ്ഞതാണ് എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
ജാതിയുടെയും വർഗീതയിലൂടെയും ആണ് കോൺഗ്രസ് രാഷ്ട്രീയം നയിക്കുന്നത്. തന്നെ വർഗീയ മുദ്രകുത്തിയാലും ഇല്ലെങ്കിലും, എന്നെക്കുറിച്ച് ആരു എന്ത് പറഞ്ഞാലും, ഞാൻ അവരുടെ പാപങ്ങൾ തുറന്നുകാട്ടുക തന്നെ ചെയ്യും. ഭരണത്തിൽ വിവേചനം പാടില്ല. എല്ലാവരെയും ഒരു പോലെ കാണണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തെ വോട്ടിനായി എസ്സി/എസ്ടി ഒബിസി സംവരണം പോലും തട്ടിപ്പറിയ്ക്കുകയാണ് കോൺഗ്രസ്. അവർ വോട്ട് ജിഹാദിനെ പിന്തുണയ്ക്കുന്നു. എല്ലാം മതേതരത്വത്തിന്റെ വേഷത്തിലാണ്. ആ മുഖംമൂടി അഴിച്ചുമാറ്റാൻ താൻ ആഗ്രഹിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടിയുടെ പ്രകടന പത്രിക പോലും അവകാശപ്പെടുന്നത് മതത്തിന്റെ അടിസ്ഥാനത്തിൽ കരാറുകൾ നൽകുമെന്നാണ്. ‘എന്നാൽ നിങ്ങൾക്കത് എങ്ങനെ ചെയ്യാൻ കഴിയും എന്നും അദ്ദേഹം ചോദിച്ചു.
മോദി മുസ്ലീമിനെതിരെ അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു എന്ന് ചിലർ പറഞ്ഞു കൊണ്ടിരിക്കുന്നു. ഞാൻ അവർക്ക് വേണ്ടി നല്ലത് മാത്രമാണ് ചെയ്തത്. എന്നാൽ,pm modi
അവരോടുള്ള എന്റെ സ്നേഹം ഞാൻ ഒരിക്കലും മാർക്കറ്റ് ചെയ്യില്ല. കാരണം, സബ് കാ സാത് സബ് കാ വിശ്വാസ് എന്നതാണ് എന്റെ മന്ത്രം. വോട്ട് ബാങ്കിന് വേണ്ടിയല്ല ഞാൻ പ്രവർത്തിക്കുന്നത്. തെറ്റ് കണ്ടാൽ ഞാനത് വിളിച്ചുപറയുക തന്നെ ചെയ്യും’- പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവരെയും ഒരു പോലെ കാണുന്നതാണ് തന്റെ ഭരണം. ജാതിയുടെയും മതത്തിന്റെയും പേരിൽ താൻ ആരെയും വേർതിരിച്ചു കാണുന്നില്ല. ഇതെല്ലാം കൊണ്ടാണ് തന്റെ ഭരണത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post