കൊച്ചി: പൊലീസ് മേധാവി സ്ഥാനത്ത് നിന്നും സെന്‍കുമാറിനെ നീക്കിയ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വന്ന സുപ്രീംകോടതി വിധി സര്‍ക്കാരിനുളള തിരിച്ചടിയല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിധി പരിശോധിച്ച് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കാനുളള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. കോടതിയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിനില്ല.
കോടതി വിധിയെ ദുരുദ്ദേശപരമായി കാണുന്നില്ല. മന്ത്രി എം.എം മണിക്കെതിരെ സമരത്തെ രാഷ്ട്രീയ സമരമാക്കാന്‍ നീക്കം നടക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് മണിക്കെതിരെയുളള സമരം നടത്തുന്നത്. മന്ത്രി മണി പരസ്യമായി മാപ്പ് പറഞ്ഞതാണെന്നും കോടിയേരി വ്യക്തമാക്കി.
അതേസമയം ഡിജിപി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ നീക്കം ചെയ്ത നടപടിയില്‍ എല്‍ഡിഎഫിന് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എത്തിയിട്ടുണ്ട്. രാഷ്ട്രീയപരമായ തീരുമാനം ആയിരുന്നില്ല അത്, ഭരണപരമായ തീരുമാനം ആയിരുന്നു സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നിലെന്നും കാനം വിശദമാക്കി. സര്‍ക്കാര്‍ നയത്തിനായി ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ചിലരുടെ വാക്കിലെ പ്രയോഗങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണ്. ഇക്കാര്യത്തില്‍ മുന്നണിക്ക് ഉത്തരവാദിത്വം ഇല്ലെന്നും മന്ത്രി മണിയുടെ വിവാദപരാമര്‍ശങ്ങള്‍ ലക്ഷ്യമിട്ട് കാനം പറഞ്ഞു. പൊതുസമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post