കൊച്ചി : ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും പുകഴ്ത്തി് മന്തി ജി സുധാകരന്. രണ്ടുപേരും അഴിമതിക്കാരല്ലെന്നായിരുന്നു അദേഹത്തിന്റെ സാക്ഷ്യപത്രം.മദ്യവില്‍പ്പന നിയമം മൂലം നിരോധിക്കുന്നത് പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും, നല്ലമദ്യം ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നെല്ലിക്കുഴിയില്‍ ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി സംഘടിപ്പിച്ച നെല്ലിക്കുഴി തീര്ഥാകടന സമ്മേളനത്തില്‍ അഴിമതി വിരുദ്ധ പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ കെഎം കുട്ടന് സ്്മാരക അവാര്ഡ്് ഏറ്റുവാങ്ങികൊണ്ടായിരുന്നു സുധാകരന്റെ പ്രസംഗം. വേദിയിലുണ്ടായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനേയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനേയുമാണ് മന്ത്രി പുകഴ്ത്തിയത്. ഇരുവരും അഴിമതിക്കാരല്ലെന്നായിരുന്നു അദേഹത്തിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ്. ഇനി അഴിമതിക്കാരാകരുതെന്ന ഉപദേശവും പിന്നാലെ എത്തി.
മദ്യവില്‍പ്പന നിയമം മൂലം നിരോധിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയേളളുവെന്ന് ജി സുധാകരന് പറഞ്ഞു. ശീരാമവിലാസം ചവളര്‍ സൊസൈറ്റി സംഘടിപ്പിച്ച പഴനിനെല്ലിക്കുഴി തീര്‍ഥാടനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
Discussion about this post