കൊല്ലം: വഴിയരികിൽ മാലിന്യം തള്ളി സിപിഎം നേതാവായ പഞ്ചായത്ത് അംഗം. കൊല്ലം ജില്ലയിലെ മഞ്ഞല്ലൂരിലായിരുന്നു സംഭവം. സഖാവ് മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വൈറൽ ആയി.
മഞ്ഞല്ലൂർ പഞ്ചായത്ത് മെമ്പർ സുധാകരൻ ആണ് വഴിയരികിൽ മാലിന്യം തള്ളിയത് എന്നാണ് വിവരം. പ്ലാസ്റ്റിക് കവറിൽ കെട്ടിയായിരുന്നു മാലിന്യം നിക്ഷേപിച്ചത്. വീട്ടിൽ നിന്നുള്ള മാലിന്യം പ്ലാസ്റ്റിക് കവറിൽ കെട്ടി ഇരു ചക്രവാഹനത്തിൽ എത്തിയാണ് കൊണ്ടിട്ടത്. ആരുമില്ലെന്ന് കണ്ടതോടെ വാഹനത്തിൽ നിന്നും മാലിന്യം സുധാകരൻ കാല് കൊണ്ട് റോഡിലേക്ക് തട്ടിയിടുകയായിരുന്നു. വാഹനം നിർത്താതെ ആയിരുന്നു അദ്ദേഹം ഇത് ചെയ്തത്. മാലിന്യം റോഡിലേക്ക് തട്ടിയിട്ട് യാതൊരു കൂസലുമില്ലാതെ അദ്ദേഹം വാഹനത്തിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. വഴിയരികിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ദൃശ്യങ്ങളിൽ ആയിരുന്നു ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.
മഞ്ഞല്ലൂർ പഞ്ചായത്ത് അംഗം സഖാവ് സുധാകരൻ മാലിന്യ സംസ്‌കരണത്തിൽ മാതൃക ആയി എന്ന തരത്തിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഷൈജു ദാമോദരന്റെ കമന്ററിയ്‌ക്കൊപ്പം ആണ് വീഡിയോ പ്രചരിക്കുന്നത്. ഈ വീഡിയോയ്ക്ക് താഴെ അദ്ദേഹത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റ്‌സുകളും കാണാം.
കറക്ട് ഗോൾ പോസ്റ്റിൽ ആണ് അദ്ദേഹം മാലിന്യം കൊണ്ടിട്ടത് എന്നാണ് ഒരു കമന്റ്. സഖാവ് ആയതിനാൽ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നും പ്രതികരണം ഉണ്ട്. യുകെജി സെന്ററിൽ എല്ലാ തോന്നിവാസത്തിനും പരിശീലനം നൽകുന്നുണ്ടെന്നാണ് മറ്റൊരാളുടെ പരിഹാസം.
ഫേസ്ബുക്ക് വീഡിയോ
Discussion about this post