തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലവർഷം ശക്തമായി തുടരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെയും വയനാട്ടിലെയും എറണാകുളത്തെയും ഇടുക്കിയിലെയും കോട്ടയത്തെയും ആലപ്പുഴയിലെ ചേർത്തല താലൂക്കിലെയു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
മുൻ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല. അതേസമയം അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമായിരിക്കും.
പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. നേരത്തേ ജില്ലയിൽ രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ജില്ലയിൽ നാളെ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Discussion about this post