ഡല്‍ഹി: രണ്ടില ചിഹ്നത്തിന് തെരഞ്ഞെടുപ്പ് കമീഷന് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കാന് ശ്രമിച്ച കേസില്‍ എ.െഎ.എ.ഡി.എം.കെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പൊലീസ് ചൊവ്വാഴ്ച രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി ഇദ്ദേഹത്തെ ഡല്‍ഹി പൊലീസ് ചോദ്യംചെയ്തുവരുകയായിരുന്നു.
കൈക്കൂലി നല്കാന് ഇടനിലനിന്ന സുകേഷ് ചന്ദ്രശേഖറിനെ ദിനകരന് നേരില്‍ കണ്ടതായി കുറ്റസമ്മതം നടത്തിയതായാണ് അറിയുന്നത്. ദിനകരെന്റ കൂട്ടാളി മല്ലികാര്ജുനയും അറസ്റ്റിലായിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ചാണക്യപുരിയിലെ ക്രൈംബ്രാഞ്ചിെന്റ ഓഫിസിലേക്ക് വിളിച്ചുവരുത്തിയ ദിനകരനെ അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പൊലീസ് ജോയന്റ് കമീഷണര്‍ പ്രവീര്‍ രഞ്ജന്‍ പറഞ്ഞു. രണ്ടു ദിവസം ചോദ്യംചെയ്തശേഷമാണ് മല്ലികാര്‍ജുനയെ അറസ്റ്റ് ചെയ്തത്. ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖര്‍ അറസ്റ്റിലായശേഷം എല്ലായ്പോഴും ദിനകരനെ അനുഗമിച്ചിരുന്നയാളാണ് മല്ലികാര്ജുനയെന്നും പൊലീസ് പറഞ്ഞു
Discussion about this post