ഇടുക്കി :ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം.പൊളിഞ്ഞപാലം പള്ളിപ്പറമ്പിൽ സോജന്റെ മകൾ ജോവാനയാണ് മരിച്ചത്. ഇടുക്കി അടിമാലിയിലാണ് സംഭവം.
രാത്രി ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മൂന്നോടെ മരിക്കുകയായിരുന്നു.
കൂമ്പാൻപാറ ഫാത്തിമ മാതാ ഗേൾസ് ബയർ സെക്കൻഡറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ജോവാന .










