ന്യൂഡൽഹി: ബ്രിട്ടീഷുകാർ നമ്മെ അടിമകളാക്കി ഭരിച്ചിരുന്ന കാലഘട്ടത്തിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ പൂർണ്ണമായും മാറ്റി പ്രതിഷ്ഠിച്ചു കൊണ്ടാണ് പുതിയ നിയമ സംവിധാനം നിലവിൽ വന്നത് എന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അന്നത്തെ കാലത്ത് ഇന്ത്യക്കാരെ അടിച്ചമർത്തുക, ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ തിരിഞ്ഞാൽ അവരെ ശിക്ഷിക്കുക എന്നതായിരുന്നു ഇന്ത്യൻ ക്രിമിനൽ വ്യവസ്ഥയുടെ ലക്‌ഷ്യം. ബ്രിട്ടീഷുകാർ പോയപ്പോൾ ഈ വ്യവസ്ഥയും പോകേണ്ടതായിരിന്നു
എന്നാൽ കഴിഞ്ഞ ഏഴ് ദശകങ്ങളായിഈ സംവിധാനം തുടർന്ന് വരുകയാണ്. എന്നാൽ പൂർണ്ണമായും ഭാരതീയർക്ക് വേണ്ട ഇന്ത്യക്കാരാൽ നിർമ്മിക്കപ്പെട്ട “ന്യായം” കേന്ദ്രമായി വരുന്ന നിയമ സംവിധാനമാണ് ഇപ്പോൾ നിലവിൽ വന്നിരിക്കുന്നത് എന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
പുതിയ ക്രിമിനൽ നീതി നിയമങ്ങൾ പ്രകാരം ശിക്ഷാ നിരക്ക് 90 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇത് കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ദണ്ടിന്” പകരം ഇപ്പോൾ ‘ന്യായ്’ ആണ്. കാലതാമസത്തിന് പകരം വേഗത്തിലുള്ള വിചാരണയും വേഗത്തിലുള്ള നീതിയും ഉണ്ടാകും. നേരത്തെ പോലീസിൻ്റെ അവകാശങ്ങൾ മാത്രമാണ് സംരക്ഷിക്കപ്പെട്ടിരുന്നത് എന്നാൽ ഇപ്പോൾ ഇരകളുടെയും പരാതിക്കാരുടെയും അവകാശങ്ങളും സംരക്ഷിക്കപ്പെടും. “ഷാ പറഞ്ഞു









