തിരുവനന്തപുരം: പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരുദ്യോഗസ്ഥനും സ്ഥാനത്തുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇടുക്കി ഭരണകൂടത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു. നിയമസഭയില്‍ വിഡി സതീശന് സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിച്ചതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അങ്ങനെയൊരു വെള്ളരിക്കാപ്പട്ടണമാണ് ഇതെന്ന് കരുതണ്ട. അങ്ങനെയൊരു ധാരണ വേണ്ട. ഈ സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുക തന്നെ ചെയ്യും. മുഖ്യമന്ത്രി വ്യക്തമാക്കി. കുരിശ് പൊളിച്ചു കൊണ്ട് സര്‍ക്കാരിനേ പ്രതിക്കൂട്ടില്ലാക്കാന് ആരേയും അനുവദിക്കില്ല. ആര് എന്തു പറഞ്ഞാലും ന്യൂനപക്ഷങ്ങള്‍ അതൊന്നും വിശ്വസിക്കാന്‍ പോകുന്നില്ല.
മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരത്തിന് ജന പിന്തുണയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ എം.എം. മണിയുടെ പ്രസംഗം വളച്ചൊടിച്ചു. മന്ത്രി പറയാത്ത കാര്യങ്ങളള്‍ പറഞ്ഞുവെന്നാരോപിച്ച് സമരം ചെയ്യുന്നതിനാലാണ് അതിന് ജനപിന്തുണ ഇല്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മണി ഖേദം പ്രകടിപ്പിച്ചതിനാല്‍ ഇനി അക്കാര്യത്തില്‍ ചര്‍ച്ചവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post