ഡല്‍ഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറ്റ കനത്ത തോല്‍വിയെ തുടര്‍ന്ന് ഡല്‍ഹിയിലെ പാര്‍ട്ടി ചുമതലയില്‍ നിന്ന് രാജിവെക്കുന്നതായി കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നറിയിച്ചുള്ള രാജിക്കത്ത് അദ്ദേഹം ദേശീയനേതൃത്വത്തിന് കൈമാറി.
തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ അജയ് മാക്കന്‍ ഡല്‍ഹി പി.സി.സി അധ്യക്ഷസ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പി സി ചാക്കോയുടെ രാജി.
ഫലം വ്യക്തിപരമായി നിരാശപകരുന്നതാണെന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും മാക്കന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോപറേഷനുകളിലെ 270 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായി.
Discussion about this post