കശ്മീര്‍: കശ്മീരിലെ വിഘടനവാദി വനിതാ നേതാവ് അസിയ അന്ദ്രാബി അറസ്റ്റില്‍. ദുഖ്തരന്‍-ഇ- മിലത് എന്ന സംഘടനയുടെ അധ്യക്ഷയാണ് അസിയ അന്ദ്രാബി. ശ്രീനഗറിൽ നിന്ന് ബുധനാഴ്ച രാത്രിയാണ് അസിയയെ അറസ്റ്റ് ചെയ്തത്. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറിയാൻ സ്ത്രീകളെ പ്രേരിപ്പിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ്. അസിയയുടെ രണ്ടു സഹായികളും അറസ്റ്റിലായിട്ടുണ്ട്.
വനിതാ വിഘടനവാദി സംഘടനയായ ദുഖ്തരൻ ഇ-മിലാത് നേതാവാണ് അസിയ. കശ്മീരിൽ സൈന്യത്തിന് നേരെ കല്ലേറിഞ്ഞവരിൽ കൂടുതലും സ്ത്രീകളായിരുന്നുവെന്ന് സൈന്യം കണ്ടെത്തിയിരുന്നു. ഇവർക്ക് നേതൃത്വം നൽകിയത് അസിയ ആണെന്നാണ് സൈന്യം ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഹുറിയത്ത് കോണ്‍ഫറൻസ് അംഗം കൂടിയാണ് അസിയ.
Discussion about this post