ഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉപദേശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് രംഗത്ത്. സോണിയ ഗാന്ധി രണ്ടും മൂന്നും മണിക്കൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ ചിലവഴിച്ചിരുന്നു, രാഹുലും ഇത്തരത്തില്‍ പ്രവര്‍ത്തിക്കണം എന്നാണ് ഷീല ദീക്ഷിത് പറഞ്ഞത്. രാഹുലിന് കോണ്‍ഗ്രസ് നേതൃത്വത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവുണ്ടെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എപ്പോഴു ലഭ്യമാകുന്ന തരത്തില്‍ രാഹുല്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്‍ഡിടിവിയുടെ വാക്ക് ദ ടോക്ക് പരിപാടിയിലാണ് ഷീല ദീക്ഷിത് രാഹുലിന് ഉപദേശം നല്‍കിയത്.
ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിലാണ് മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്.
19 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന സമയത്ത് അവര്‍ രണ്ടും മൂന്നും മണിക്കൂര്‍ രാവിലെ ഓഫീസില്‍ ഇരിക്കുമായിരുന്നു. ഇത് ചെയ്യാന്‍ രാഹുല്‍ ഗാന്ധിയും തയ്യാറായാല്‍ കോണ്‍ഗ്രസ് ഓഫീസ് വീണ്ടും മുഖരിതമാകുമെന്നും ഷീല ദീക്ഷിത് പറയുന്നു.
രാഹുല്‍ ഗാന്ധിക്ക് നേതൃത്വ ഗുണമുണ്ടെന്നും അത് വര്‍ദ്ധിപ്പിക്കാന്‍ രാഹുല്‍ തീവ്രമായി ശ്രമിക്കുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. രാഹുലിന് നേതൃത്വ ഗുണമില്ലെന്ന വാദത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്കെങ്ങനെ അത് പറയാനാകും ഇതിനും മുന്‍പും പാര്‍ട്ടി പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടുണ്ടെന്നായിരുന്നു മറുപടി.
Discussion about this post