ഡല്‍ഹി: പാരീസ് ഭീകരാക്രമണ അന്വേഷണവുമായി സഹകരിക്കാന്‍ ചതീരുമാനിച്ചതിന്റെ ഭാഗമായി മലയാളിയുടെ നേതൃത്വത്തില്‍ എന്‍ഐഎ സംഘം ഫ്രാന്‍സിലെത്തി. ഐ.എസ് ബന്ധത്തിന്റെ പേരില്‍ എന്‍.ഐ.എ കനകമലയില്‍ നിന്നും അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജിയുമായി ബന്ധപ്പെട്ടവര്‍ക്ക് പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണവുമായി സഹകരിക്കാന്‍ ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗം എന്‍.ഐ.എയോട് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് മലയാളി ഉദ്യോഗസ്ഥന്‍ എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം ഫ്രാന്‍സില്‍ എത്തി. രണ്ട് ദിവസത്തോളം ഇവര്‍ ഫ്രാന്‍സില്‍ ഉണ്ടാവും. 2015 നവംബറിലായിരുന്നു പാരീസില്‍ 150 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്.
2016 ഒക്ടോബറിലായിരുന്നു കണ്ണൂര്‍ കനകമലയില്‍ നിന്നും ആക്രമണത്തിന് ഗൂഡാലോചന നടത്തുന്നതിനിടെ സുബ്ഹാനി ഹാജി അടക്കമുള്ള ആറ് പേരെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ഇറാഖിലെ മൊസൂളില്‍ നിന്ന് ഐ.എസിന്റെ ആയുധ പരിശീലനം ലഭിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു.
കൂടാതെ ഇയാളുടെ കമാന്‍ഡറായിരുന്ന ഒരാളെ പാരീസ് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പറയുന്ന രണ്ട് പേര്‍ കാണാന്‍ വന്നിരുന്നതായും മൊഴി ലഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഐ.എ ഇക്കാര്യം ഫ്രാന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
ഫ്രാന്‍സിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്‍.ഐ.എ ആസ്ഥാനത്തെത്തി സുബ്ഹാനിക്ക് ചില ഫോട്ടോകള്‍ കാണിച്ചപ്പോള്‍ അവരെ സുബ്ഹാനി തിരിച്ചറിയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിനായി എന്‍.ഐ.എയോട് സഹകരിക്കാന്‍ ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്നു എ.പി ഷൗക്കത്തലി. 1995 ലെ കേരളപോലീസ് എസ്.ഐ ബാച്ചിലെ ഒന്നാംറാങ്കുകാരനാണ്. 2014-ല്‍ ആയിരുന്നു തലശ്ശേരി ഡി.വൈ.എസ്.പി ആയിരുന്ന ഷൗക്കത്തലി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയിലേക്ക് പോയത്.
Discussion about this post