ടി.പി സെന്‍കുമാറിന്റെ കോടതിയലക്ഷ്യക്കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ദിവസം വിധി വന്ന പിറ്റേ ദിവസം നടപ്പാക്കുമെന്ന് കരുതിയവര്‍ക്കാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമനം വൈകുന്നുവെന്ന ആരോപണം മുഖ്യമന്ത്രി തള്ളി നിയമവശം പരിശോധിച്ച് വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ടിപി സെന്‍കുമാറിനെ ഡിജിപി ആയി നിയമിക്കണമെന്ന സുപ്രിം കോടതി ഉത്തരവ് നടപ്പാക്കാന്‍ വെകുന്നതില്‍ സെന്‍കുമാര്‍ സുപ്രിം കോടതിയില്‍ കോടതിയലക്ഷ്യക്കേസ് നല്‍കിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നും സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്ന സുപ്രീം കോടതി വിധി വന്നത്. ഡിജിപി സ്ഥാനത്തേക്ക് തിരികെ നിയമിക്കണമെന്നാവശ്യപ്പെട്ട് പിറ്റേന്നു തന്നെ സെന്‍കുമാര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതാണ് നല്ലതെന്ന് നിയമസെക്രട്ടറിയും സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ച ഹരീഷ് സാല്‍വേയും സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരുന്നു.
വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതിചേര്‍ത്ത് സെന്‍കുമാര്‍ കോടതിയലക്ഷ്യഹര്‍ജി നല്‍കിയിരുന്നു. മെയ് 9ന് കോടതി വേനലവധിക്ക് അടയ്ക്കുന്നത് വരെ നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ശ്രമമെന്ന് ആരോപണമുണ്ട്. എന്നാല്‍ സെന്‍കുമാറിന്റെ ഹര്‍ജി സുപ്രിംകോടതി പരിഗണിച്ചാല്‍ അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാവാനാണ് സാധ്യത. നളിനി നെറ്റൊ നേരിട്ട് സുപ്രിംകോടതിയില്‍ ഹാജരായി വിശദകരണം നല്‍കേണ്ട സാഹചര്യം വരെ ഉണ്ടായേക്കാമെന്നും വിലയിരുത്തലുണ്ട്.
Discussion about this post