പാലക്കാട്: ഭീകരസംഘടനയായ അല്‍ഖ്വയ്ദയില്‍ ചേര്‍ന്ന മലയാളി കൊല്ലപ്പെട്ടെന്ന് സന്ദേശം. പാലക്കാട് പുതുപ്പരിയാരം സ്വദേശി അബുതാഹിറാണ് കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് സന്ദേശം ലഭിച്ചത്.സിറിയയില്‍ ഏപ്രില്‍ നാലിന് അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടെന്നാണ് വിവരം.
ഖത്തറിലുളള ബന്ധു വഴിയാണ് മരണ വിവരം അറിയിച്ചത്. ഉംറക്ക് പോയ ഇയാള്‍ പിന്നീട് തിരിച്ചു വന്നിരുന്നില്ല. നേരത്തെ അഫ്ഗാനില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഐഎസില്‍ ചേര്‍ന്ന ചില മലയാളികള്‍ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയായ ബസ്റ്റിന് എന്ന യഹിയ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ഇന്ന് പുറത്ത് വന്നിരുന്നു.
Discussion about this post