ബാഗ്ദാദ്: ഇറാക്കിലെ മൊസൂളിലുണ്ടായ സ്ഫോടനത്തില്‍ അമേരിക്കന്‍ സൈനികന് കൊല്ലപ്പെട്ടു. ദേശ് ഭീകരവാദികള്‍ക്കെതിരെ പ്രവര്‍ത്തിച്ചുവന്ന സൈനിക കൂട്ടയ്മയുടെ ഭാഗമായിരുന്ന ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഓപ്പറേഷന് ഇന്‍ഹെറന്റ് റിസോള്‍വ് കമാന്‍ഡ് ആണ് ഈ വിവരം പുറത്തുവിട്ടത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ദേശ് ഭീകരവാദികളുടെ നിയന്ത്രണത്തില്‍ നിന്ന് മൊസൂളിനെ മോചിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് സംഭവം. 2014മുതല്‍ മൊസൂള്‍ ദേശ് ഭീകരരുടെ നിയന്ത്രണത്തിലാണ്.
Discussion about this post