ഒഡീഷ്യയില്‍ വീണ്ടും ഘര്വാപ്സി സംഘടിപ്പിച്ച് വിശ്വഹിന്ദു പരിഷത്ത്. മൂന്ന് കുടുംബങ്ങളില്‍ നിന്നുള്ള 14 പേര് കൃസ്ത്യന്‍ മതം വിട്ട് ഹിന്ദുമതം സ്വീകരിച്ചു. സ്വധര്‍മ്മത്തിലേക്ക് മൂന്ന് കുടുംബങ്ങളും സ്വയമേവ എത്തുകയായിരുന്നുവെന്ന് വിഎച്ച്പി നേതാവ് ഉമേഷ് യാദവ് പറഞ്ഞു.
രാഷ്ട്രീയ സംഘര്‍ഷ മേഖലയായ ബൗല്ക്കാനി വില്ലേജിലെ കേന്ദ്രപാറയിലായിരുന്നു സംഭവമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിശ്വഹിന്ദു പരിഷത്ത് പ്രാദേശിക നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ചായിരുന്നു പാരാവര്ത്തന ചടങ്ങ്. വിദശേ മിഷണറിമാരാല്‍ നിരവധി പേര് കഴിഞ്ഞ നൂറ് വര്‍ഷങ്ങളായി മേഖലയില്‍ മതം മാറ്റത്തിന് ഇരയായിട്ടുണ്ട്. ഇവരില്‍ പലരും ഇപ്പോള്‍ സ്വയമേവ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്താന്‍ താല്പര്യം പ്രകടിപ്പിക്കുകയാണെന്ന് ഹിന്ദു സംഘടന നേതാക്കള്‍ പറയുന്നു. കൃത്യമായ നിയമരേഖകളുടെ അടിസ്ഥാനത്തിലാണ് മതപരാവര്‍ത്തനം നടത്തിയിരിക്കുന്നതെന്നും വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പരിശോധിക്കാന്‍ ഡില മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
Discussion about this post