കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായ വിമർശിച്ച് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. ഇത്ര വലിയ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മമത മൗന്യം പാലിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
ഷെയ്ഖ് ഷാജഹാന്റെ കാര്യത്തിൽ അവർ മൗന്യം പാലിച്ചു. ഹൈക്കോടതി അന്വേഷണം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ ഏൽപ്പിക്കേണ്ടിവന്നു. സ്ത്രീകളുടെ നിലവിളികൾ അവിടത്തെ സർക്കാർ കണ്ടില്ല. എന്നാൽ ഇപ്പോൾ വോട്ട് ബാങ്ക് രാഷട്രീയത്തിന്റെ പേരിൽ മമത ബാനർജി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. സന്ദേശ്ഖാലി സംഭവം ബി.ജെ.പിയുടെ ഗൂഢാലോചനയാണെന്ന മമത ബാനർജിയുടെ ആരോപണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഞാൻ മുഖ്യമന്ത്രിയായിരിക്കെ ഇതുപോലൊരു കേസ് വന്നാൽ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും .ഞാൻ ഇതേക്കുറിച്ച് അന്വേഷിക്കുകയും ചെയ്യും. എന്തുകൊണ്ടാണ് അവർ ആദ്യം മിണ്ടാതിരുന്നത്? കുറച്ച് നാൾ മിണ്ടാത്തിരുന്ന അവർ ഇപ്പോൾ ബിജെപിയെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
‘ഒരു വോട്ട് ബാങ്കിന് വേണ്ടി അവൾ രാജ്യത്തോട് വിട്ടുവീഴ്ച ചെയ്തു. നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകി. അവർക്ക് ഐഡി കാർഡും റേഷൻ കാർഡും നൽകി. അവരെ വോട്ടർമാരാക്കുന്നു. ഇത് ദേശവിരുദ്ധ പ്രവർത്തനമാണ്. അവർ അത്തരം ആളുകൾക്ക് സംരക്ഷണം നൽകുന്നു എന്നും നദ്ദ കൂട്ടിച്ചേർത്തു.
ഫെബ്രുവരി മാസത്തിലാണ് നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി വാർത്തകളിൽ ഇടം പിടിക്കാൻ തുടങ്ങിയത്. ഭരണകക്ഷിയായ ടിഎംസിക്കും ഷാജഹാനും (സംഭവത്തിലെ പ്രധാന പ്രതി) എതിരെ ഗ്രാമവാസികൾ, കൂടുതലും സ്ത്രീകൾ തെരുവിലിറങ്ങിയതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഭൂമി തട്ടിയെടുക്കുകയും , ഷാജഹാനും അദ്ദേഹത്തിന്റെ സഹായികളും സ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയെന്നുമാണ് ആരോപണം.
Discussion about this post