റായ്പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന. ഏറ്റുമുട്ടലിൽ ഒരു കമ്യൂണിസ്റ്റ് ഭീകരനെ വധിച്ചു. സുഖ്മ ജില്ലയിലെ ടോൾസായ് ആയിരുന്നു സംഭവം. ഭീകരർക്കായി സ്ഥലത്ത് വിശദമായ പരിശോധന തുടരുകയാണ്.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് തിരച്ചിൽ നടത്തിയത്. ഒളിഞ്ഞിരുന്ന് സുരക്ഷാ സേനയ്‌ക്കെതിരെ വെടിയുതിർക്കാൻ ആരംഭിക്കുകയായിരുന്നു. ഇതോടെ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിലാണ് കമ്യൂണിസ്റ്റ് ഭീകരൻ കൊല്ലപ്പെട്ടത്. തുടർന്നുണ്ടായ തിരച്ചിലിൽ കമ്യൂണിസ്റ്റ് ഭീകരരന്റെ മൃതദേഹം കണ്ടെടുത്തു.ഒരു പുരുഷ കമ്യൂണിസ്റ്റ ഭീകരരന്റെ മൃതദേഹമാണ് കണ്ടെടുത്തത്.
ഈ സംഭവത്തോടെ സംസ്ഥാനത്ത് ഈ വർഷം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം 105 ആയി. മെയ് 10 ന് ബീജാപൂർ ജില്ലയിൽ സമാനമായ ഏറ്റുമുട്ടലിൽ നിരവധി കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടിരുന്നു.
Discussion about this post